പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് എൻ.ഡി.എ. സഖ്യം വ്യക്തമായ മുന്നേറ്റം നേടുന്നതായി സൂചന. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എണ്ണിത്തുടങ്ങിയതോടെയാണ് എൻ.ഡി.എ. ലീഡ് നില ഉയർത്തിയത്. രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ എൻ.ഡി.എ. സഖ്യം കേവല ഭൂരിപക്ഷം കടന്ന് വ്യക്തമായ മുന്നേറ്റം തുടരുന്നു. അതേസമയം, മഹാസഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് തകർന്ന് അടിഞ്ഞതായാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.(NDA has a clear lead within an hour of counting of votes in Bihar)
ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം എൻ.ഡി.എ. സഖ്യം വ്യക്തമായ ലീഡ് നിലനിർത്തുന്നു. നിലവിൽ എൻ.ഡി.എ. 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡി. (RJD) നേതൃത്വത്തിലുള്ള മഹാസഖ്യം 55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. നിലവിലെ ട്രെൻഡ് അനുസരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരഞ്ഞെടുപ്പ് ചിത്രം പൂർണമായും വ്യക്തമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ട്രെൻഡ് 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. നിലവിലെ ലീഡ് നില അനുസരിച്ച് എൻ.ഡി.എ. ഈ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. എക്സിറ്റ് പോളുകളെല്ലാം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് ഭരണത്തുടർച്ചയാണ് പ്രവചിച്ചിരുന്നത്. ഇവ ശരിവെക്കുന്ന തരത്തിലാണ് എൻ.ഡി.എ. ഇപ്പോൾ കുതിക്കുന്നത്. ഇതോടെ, ഭരണത്തുടർച്ചയിലേക്ക് നീങ്ങുന്ന എൻ.ഡി.എയിൽ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള സാധ്യത വർധിച്ചു. നിലവിലെ ലീഡ് നില അനുസരിച്ച് എൻ.ഡി.എ. ഈ ഭൂരിപക്ഷം ഉറപ്പിച്ച മട്ടാണ്. സഖ്യത്തിൽ ഏറ്റവും വലിയ കക്ഷിയാകാനുള്ള കുതിപ്പിലാണ്.
മഹാസഖ്യത്തിൽ വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. ഇടതുപാർട്ടികൾ ഏകദേശം 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റിലും ലീഡ് നേടാൻ ജെ.എസ്.പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ചതോടെ ബി.ജെ.പി. ക്യാമ്പ് വലിയ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പതിവുപോലെ 'കൗണ്ടിംഗ് ഡേ സ്പെഷ്യൽ' വിഭവങ്ങളായ പൂരിയും ജിലേബിയും തയ്യാറാക്കുന്നുണ്ട്. ബി.ജെ.പി. ക്യാമ്പ് പൂർണ്ണ ആത്മവിശ്വാസത്തിലാണ്. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. "നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസ്സിലായി," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.