നിരത്തുകൾ കൈയേറിയുള്ള ആഘോഷങ്ങൾ പാടില്ല: ബിഹാറിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് നിരോധനം | Bihar

രാവിലെ 10 മണിയോടെ ആദ്യത്തെ പ്രധാന ട്രെൻഡുകൾ വ്യക്തമാകും.
നിരത്തുകൾ കൈയേറിയുള്ള ആഘോഷങ്ങൾ പാടില്ല: ബിഹാറിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് നിരോധനം | Bihar
Published on

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനങ്ങൾക്കും റോഡുകൾ കൈയേറിയുള്ള ആഘോഷങ്ങൾക്കും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണൽ പൂർത്തിയായാലും വിജയികൾക്ക് നിരത്തുകൾ കയ്യേറിയുള്ള യാതൊരുവിധ ആഘോഷങ്ങളും പാടില്ലെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകി.(Bihar bans celebrations that take over the streets)

നവംബർ 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണി മുതലാണ് ആരംഭിച്ചത്. രാവിലെ 10 മണിയോടെ ആദ്യത്തെ പ്രധാന ട്രെൻഡുകൾ വ്യക്തമാകും.

പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് എൻ.ഡി.എ. മഹാഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു സർവേയും പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com