Times Kerala

 
ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 മാർക്കറ്റിൽ എത്തുന്നു

 
 ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 മാർക്കറ്റിൽ എത്തുന്നു
 ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു. എസ്‍യു 7, എസ്‍യു 7 പ്രോ, എസ്‍യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് പുറത്തിറങ്ങുന്നത്. ടെസ്‌ല മോഡൽ 3, ബിവൈഡി 3, ബിവൈഡി സീൽ, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാർ മത്സരിക്കുക. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാർ മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗം വരെ കൈവരിക്കും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഷവോമി എസ്‌യു 7 എത്തും. ആദ്യത്തേത് റിയർ വീൽ ഡ്രൈവും 295bhp മോട്ടോറും പരമാവധി 210 കിലോമീറ്റർ വേഗവുമുള്ള മോഡലാണ്. രണ്ടാമത്തേതിൽ ഡ്യുവൽ മോട്ടോറും ഫോർവീൽ ഡ്രൈവുമാണുള്ളത്.

Related Topics

Share this story