യമഹ മോട്ടോർ 23,897 ബൈക്കുകൾ തിരിച്ചുവിളിച്ചു

മുംബൈ: യമഹ മോട്ടോർ ഇന്ത്യ 23,897 ബൈക്കുകൾ തിരിച്ചുവിളിച്ചു. എഫ്സഡ് 25, ഫേസർ 25 എന്നീ മോഡലുകളിൽ 2017 ജനുവരി മുതൽ നിർമിച്ച വാഹനങ്ങളുടെ ഹെഡ് കവർ ബോൾട്ട് അയയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് തിരിച്ചുവിളിച്ചത്. ഇതിൽ എഫ്സഡ് 25ന്‍റെ 21,640 ബൈക്കുകളും ഫേസർ 25ന്‍റെ 2,257 ബൈക്കുകളും ഉൾപ്പെടും.

Share this story