പുതിയ നിസാന്‍ മൈക്ര കേരളത്തില്‍;വില 6.09 ലക്ഷം

കൊച്ചി ;നിസാന്‍ ഇന്ത്യ പുതിയ മൈക്ര അവതരിപ്പിച്ചു. ഈ പുതിയ ഇന്റലിജന്റ്, സ്പോര്‍ട്ടി മൈക്രയുടെ കൊച്ചിയിലെ എക്സ് ഷോറൂം വില 6.09 ലക്ഷം രൂപ മുതലാണ്.

ജപ്പാന്‍ സാങ്കേതികവിദ്യയും യൂറോപ്യന്‍ സ്റ്റൈലും സംയോജിപ്പിച്ചാണ് പുതിയ മൈക്ര അവതരിപ്പിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വില്‍പ്പനാനന്തര സേവനവിഭാഗം വൈസ് പ്രസിഡന്റ്—സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ എക്സ്-ട്രോണിക്് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ലഭ്യമാണ്.

ലിറ്ററിന് 23.08 കിലോമീറ്റര്‍ ഇന്ധന ക്ഷമതയാണ് ഡീസല്‍ വേരിയന്റില്‍ ലഭിക്കുന്നതെന്നും ലിറ്ററിന് 19.34 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് വേരിയന്റില്‍ ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.പുതിയ മൈക്ര  ഏഴു നിറങ്ങളില്‍ ലഭ്യമാണ്.

Share this story