Times Kerala

അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്‌സുകള്‍; അവസാന തീയതി ജൂലൈ-31

 
അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്‌സുകള്‍; അവസാന തീയതി ജൂലൈ-31

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളില്‍ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്‌സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി. – എം.എസ്., എം. ടെക്.- എം.എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ എന്നീ പ്രോഗ്രാമുകളില്‍ എം.ടെക് കോഴ്‌സും,

നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ എന്നീ പ്രോഗ്രാമുകളില്‍ എം.എസ്.സി. കോഴ്‌സുകളുമാണുള്ളത്. മോളിക്കുലാര്‍ മെഡിസിനിലാണ് ബി.എസ്.സി. കോഴ്‌സുള്ളത്.

അമൃത – അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന ഡ്യുവല്‍ ഡിഗ്രി എം.എസ്.സി.-എം.എസ്, എം.ടെക് -എം.എസ് പ്രോഗ്രാമുകളായ എം.എസ്.സി. (നാനോബയോടെക്‌നോളജി) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം.എസ്.സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം.ടെക്. (നാനോബയോടെക്‌നോളജി) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം.ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) കോഴ്‌സുകളിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സര്‍വ്വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

എം.ടെക്, എം.എസ്.സി. കോഴ്‌സുകള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ സയന്‍സ്, മെഡിക്കല്‍ വിഷയങ്ങളില്‍ നേടിയ ബിരുദമാണ് യോഗ്യത.

ബി.എസ്.സി. കോഴ്‌സിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി സ്ട്രീമില്‍ നേടിയ പ്ലസ് വണ്‍ അല്ലെങ്കില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano.
ഇ മെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242

Related Topics

Share this story