Times Kerala

സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; ഇന്ന് 68 പേർക്ക് സമ്പർക്കം വഴി രോഗം; 15പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല

 
സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; ഇന്ന് 68 പേർക്ക് സമ്പർക്കം വഴി രോഗം; 15പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 111 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു മരണവും സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. സമ്പർക്കം വഴി ഏറ്റവും കൂടുതൽ രോഗം ബാധിക്കുന്ന ദിവസമാണിന്ന്. എന്നാൽ ഇവരിൽ 15 പേരുടെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ…

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Related Topics

Share this story