Times Kerala

ഗർഭിണിയാകാൻ നിരവധി ആളുകളുമായി കിടക്ക പങ്കിടേണ്ടിവന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 
ഗർഭിണിയാകാൻ നിരവധി ആളുകളുമായി കിടക്ക പങ്കിടേണ്ടിവന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലോഗോസ്: സെപ്റ്റംബർ 19നാണ് ലോഗോസിലെ ‘ശിശു ഉൽപാദന കേന്ദ്രം’ എന്ന് ഇടനിലക്കാർ വിളിപ്പേര് നൽകിയ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടന്നത്. ഞെട്ടിക്കുന്ന ക്രൂരതകളാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവരുന്നത്. പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കി നവജാത ശിശുക്കളെ വിൽപ്പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തട്ടിക്കൊണ്ടു വരികയോ ജോലിയോ മറ്റോ വാഗ്ദാനങ്ങളോ നൽകി കൂട്ടിക്കൊണ്ടു വരികയാണെന്നും പോലീസ് പറയുന്നു.

ആൺകുഞ്ഞുങ്ങൾക്ക് ഒരു ലക്ഷം രൂപ മുതലും പെൺകുഞ്ഞുങ്ങൾക്ക് 70,000 രൂപ മുതലുമാണ് വില. സ്ത്രീകളെയും ആവശ്യക്കാർക്ക് വിൽക്കുന്നു. നരകയാതനകളാണ് ;ഇവിടെ അകപ്പെടുന്ന പെൺകുട്ടികൾ അനുഭവിക്കേണ്ടി വരുന്നത്. ഗര്‍ഭിണിയാകാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടേണ്ടി വന്നതായും പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ലെന്നും കേന്ദ്രത്തിൽ നിന്നും മോചിതയായ പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. 15നും 28നും ഇടയില്‍ പ്രായമുള്ള 19 ഗര്‍ഭിണികളെയും നാലു നവജാത ശിശുക്കളെയുമാണ് ഇവിടെ നിന്നും പോലീസ് മോചിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തിപ്പുകാരായ രണ്ട് വ്യാജ നേഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇത്തരത്തിൽ നിരവധി കേന്രങ്ങൾ നൈജീരിയയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു.

Related Topics

Share this story