Times Kerala

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ 20 വര്‍ഷം മുന്‍പ് സ്ത്രികളെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന് പരാതി

 
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ 20 വര്‍ഷം മുന്‍പ് സ്ത്രികളെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന് പരാതി

മാഞ്ചസ്റ്റര്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ 20 വര്‍ഷം മുന്‍പ് പത്രപ്രവര്‍ത്തകയെയും മറ്റൊരു വനിതയെയും ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ച്‌ പരാതി.എന്നാല്‍ ആരോപണം ജോണ്‍സണ്‍ നിഷേധിച്ചു. 1999 ല്‍ സ്പെക്ടേറ്റര്‍ എന്ന മാസികയുടെ എഡിറ്ററായിരിക്കെ ജോണ്‍സണ്‍ അപമര്യാദയായി പെറുമാറിയെന്ന് ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് ആണ് ആരോപണമുന്നയിച്ചത്. വിരുന്നിനെത്തിയ ജോണ്‍സണ്‍ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും സ്പര്‍ശിച്ചുവെന്നാണ് ഷാര്‍ലറ്റ് സണ്‍ഡേ പരാമര്‍ശിക്കുന്നത്.

Related Topics

Share this story