കിംഗ്സ്റ്റൺ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച ജമൈക്കയിലെ വയലറ്റ് മോസ് ബ്രൗൺ (117) നിര്യാതയായി. ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ് മോസ് ബ്രൗൺ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായത്. ഇറ്റലിയില്‍ നിന്നുള്ള എമ്മ മോറാനോയുടെ മരണത്തോടെയാണ് മോസ് ബ്രൗൺ ലോക മുത്തശ്ശിയായത്.
1900 മാർച്ച് 15ന് ട്രിലവ്നിയിലാണ് ജനനം. സംഗീതാധ്യാപികയായിരുന്ന മോസ് ബ്രൗൺ വാദ്യോപകരണങ്ങൾ വായിക്കുന്നതിലും മികവ് പുലർത്തിയിരുന്നു. 1997ൽ ഭർത്താവ് മരിച്ച ശേഷം പള്ളിയിലെ സ്റ്റോർ കീപ്പറായും ജോലി ചെയ്തു. വയലറ്റിന് ആറു മക്കളിൽ രണ്ടു പേർ മരിച്ചു. മനസ്സിൽ യുവത്വം സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നും ഒരിക്കൽ അവർ പറഞ്ഞിരുന്നു.
ജപ്പാനിലെ നാബി താജിമയാണ് പുതിയ ലോകമുത്തശ്ശി. 1900 ഓഗസ്റ്റ് നാലിനാണ് തജിമ ജനിച്ചത്.
Comments are closed.