Nature

‘മനോഹാരം’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മനോഹരം’. ചിത്രത്തില്‍ വിനീതിന്റെ നായികയായി അപര്‍ണ ദാസ് ആണ് എത്തുന്നത്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രം ഇന്നലെ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ആദ്യ ദിവസം ലഭിച്ചത്.

You might also like

Comments are closed.