Times Kerala

ഗു​ർ​മീ​ത് പ്ര​തി​യാ​യ കൊ​ല​ക്കേ​സു​ക​ളി​ൽ വാ​ദം ഇന്ന് തുടങ്ങും

 

പ​ഞ്ച്കു​ള: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ദേ​ര സ​ച്ച സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹിം പ്ര​തി​യാ​യ ര​ണ്ടു കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ കോ​ട​തി ശ​നി​യാ​ഴ്ച വാ​ദം കേ​ൾ​ക്കും. സി​ർ​സ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാം ​ച​ന്ദ​ർ ഛത്ര​പ​തി, ദേ​ര മു​ൻ മാ​നേ​ജ​ർ ര​ഞ്ജി​ത് സിം​ഗ് എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളി​ലാ​ണ് കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്.

അ​നു​യാ​യി​ക​ളാ​യ സ്ത്രീ​ക​ൾ ന​ൽ​കി​യ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഗു​ർ​മീ​തി​നെ​തി​രേ ശി​ക്ഷ വി​ധി​ച്ച പ്ര​ത്യേ​ക സി​ബി​ഐ ജ​ഡ്ജി ജ​ഗ്ദീ​പ് സിം​ഗാ​ണ് ഈ ​കേ​സു​ക​ളി​ലും വാ​ദം കേ​ൾ​ക്കു​ന്ന​ത്. വാ​ദം കേ​ൾ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ള​യി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി​യ​താ​യി ഹ​രി​യാ​ന ഡി​ജി​പി ബി.​എ​സ്.​സ​ന്ധു അ​റി​യി​ച്ചു.

Related Topics

Share this story