Times Kerala

മഹീന്ദ്രയുടെ വൈദ്യുത മുച്ചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളവിപണിയില്‍ എത്തി

 
മഹീന്ദ്രയുടെ വൈദ്യുത മുച്ചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളവിപണിയില്‍ എത്തി

മഹീന്ദ്രയുടെ വൈദ്യുത മുച്ചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളവിപണിയില്‍ എത്തി. ഇന്ത്യയിലെ ആദ്യ ലിഥിയം അയോണ്‍ വൈദ്യുത മുചക്ര വാഹന സംവിധാനമായ മഹീന്ദ്ര ട്രിയോ യാത്രകളെ ആദ്യാവസാനം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതാണെന്ന് കമ്ബനി വ്യക്തമാക്കി. വ്യക്തിഗത ഉപഭോക്താക്കളുടേയും വന്‍കിട- സ്ഥാപന ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റും വിധമാണ് ട്രിയോയെ മഹീന്ദ്ര നിര്‍മിച്ചിരിക്കുന്നത്. സ്വന്തമായ വൈദ്യുത വാഹന നയത്തോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയില്‍ കേരളം ഇതിനകം തന്നെ നിര്‍ണായക ചുവടുവയ്പ്പ് നടത്തിക്കഴിഞ്ഞതായി മഹീന്ദ്ര ഇലക്‌ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു.

മുച്ചക്ര വാഹന മേഖലയ്ക്ക് കേരളത്തിലും ഇന്ത്യയിലും സമ്ബൂര്‍ണ വൈദ്യുത വാഹനമെന്ന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് നിര്‍ണായക സംഭാവനകള്‍ മഹീന്ദ്രയ്ക്ക് നല്‍കാനാവുമെന്നാണ് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഉടമസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ വരുമാനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഇ- വാഹനങ്ങള്‍ നല്കുതെന്നും മഹേഷ് ബാബു പറഞ്ഞു.ഏറ്റവും സൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ് റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ക്ലച്ച്‌-ലെസ്സും, ശബ്ദരഹിതവും, വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും, ഡ്രൈവര്‍ക്ക് തികച്ച ക്ഷീണരഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഇലക്‌ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത സംരക്ഷണ ചെലവുകളില്ലാത്ത ലിഥിയം-അയോണ്‍ ബാറ്ററിയാണ് ട്രിയോ ശ്രേണിയിലുള്ള വൈദ്യുത മുച്ചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്.

Related Topics

Share this story