chem

ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസുകാർ പിടിയിൽ

ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിമിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയ മൂന്ന് ഹരിയാന പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. രണ്ട് ഹെഡ് കോൺസ്റ്റബിൾമാരേയും ഒരു കോണ്‍സ്റ്റബിളിനെയുമാണ് അറസ്റ്റ് ചെയ്ത്.

ഗുർമീതിനെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയിൽ മൂന്നു പേർക്കും പങ്കുണ്ടെന്നു പോലീസിനു സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പഞ്ച്കുലയിലെ സിബിഐ കോടതി വിധി ഗുർമീതിന് അനുകൂലമല്ലെങ്കിൽ രക്ഷപ്പെടുത്താനായിരുന്നു ഇവർ ഗൂഢാലോചന നടത്തിയത്. എന്നാൽ പോലീസിന്‍റെ ഇടപെടൽ ഇവരുടെ പദ്ധതിയെ പരാജയപ്പെടുത്തിയിരുന്നു.

You might also like

Comments are closed.