Times Kerala

റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷക്ക് ഭീഷണി: കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: അഭയാര്‍ഥികളായ റോഹീങ്ക്യന്‍ മുസ്‌ലിങ്ങളെ തിരിച്ചയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റോഹിങ്ക്യ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. രണ്ട് റോഹിങ്ക്യ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം ആവശ്യപ്പെട്ടത്. നേരത്തേ, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഏകദേശം 40,000 ഓളം രോഹിന്‍ഗ്യ മുസ്ലിംകള്‍ ഇന്ത്യയിലുണ്ട്. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. അതെസമയം, രണ്ടാഴ്ചയ്ക്കിടെ ബംഗ്ലദേശില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആയിരങ്ങള്‍ മ്യാന്‍മര്‍ ബംഗ്ലദേശ് അതിര്‍ത്തിയിലെ നാഫ് നദിക്കുസമീപം കാത്തുനില്‍ക്കുകയാണ്. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോടെ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാന്‍ സാധ്യമല്ലെന്നും യുഎന്‍ വ്യക്തമാക്കിയിരുന്നു.

Related Topics

Share this story