ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്ത്യയുടെ എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്തിമ വിധി വരുന്നതുവരെ കോടതി സ്റ്റേ ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ എട്ടിന് ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിനിധികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റബംബര് 13 ന് കേസില്‍ ഇന്ത്യയുടെ വാദങ്ങള്‍ എഴുതി നല്കാന് കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 13 നാണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്കാന് പാകിസ്താന് സമയം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
കുല്‍ഭൂഷനെതിരായ പാക് പട്ടാളക്കോടതി വിധി റദ്ദാക്കണമെന്നുമുള്ള കാര്യമാണ് ഇന്ന് ഇന്ത്യ പ്രധാനമായും ഉന്നയിക്കുക. ഇന്ന് ഉച്ചയോടുകൂടി കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കും,