Times Kerala

പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

 

പാലക്കാട്: തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായി പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. ഇവര്‍ കൊല്ലപ്പെട്ടതായി സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്.  അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു.

Related Topics

Share this story