Times Kerala

സു​ന​ന്ദ​യു​ടെ മ​ര​ണം: ഹോട്ടൽമുറി തുറന്നു കൊടുക്കണമെന്ന് കോടതി

 

ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറെ മരിച്ചനിലയിൽ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കണമെന്ന് പാട്യാല കോടതി. ഇതുസംബന്ധിച്ച നിർദേശം കോടതി ഡൽഹി പോലീസിനു നൽകി.

ദിവസം 55,000 മുതൽ 61,000 വരെ വാടകയുള്ള മുറി മൂന്നു വർഷത്തിലേറെക്കാലമായി സീൽ ചെയ്തതുമൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടൽ അധികൃതർ അറിയിച്ചു. 2014 ജനുവരി 17നാണ് സു​ന​ന്ദ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇതേതുടർന്നാണ് മുറി പൂട്ടി സീൽ ചെയ്തത്.

Related Topics

Share this story