Times Kerala

ലൈവ് ഷോയ്ക്കിടെ അവതാരകന്‍ അവതാരികയുടെ വസ്ത്രം വലിച്ചുകീറി

 

ലൈവ് ഷോയ്ക്കിടയില്‍ വനിത അവതാരകയുടെ വസ്ത്രം കത്രിക കൊണ്ട് പുരുഷ അവതാരകന്‍ മുറിച്ചു നീക്കി. സ്പാനിഷ് ടിവിഷോയ്ക്കിടെയായിരുന്നു സംഭവം. ആഫ്റ്റര്‍ നൂണ്‍ ഹിയര്‍ ആന്‍ഡ് നൗ എന്ന പ്രോഗ്രാമിനിടയില്‍ ജുവന്‍ വൈ മെഡിയോ എന്ന അവതാരകനാണ് കൂടെയുള്ള അവതാരകയായ ഇവ റൂയിസിന്റെ വസ്ത്രം കത്രിക കൊണ്ട് മുറിച്ച് നീക്കിയത്.ലൈവ് ഷോയ്ക്കിടെയായിരുന്നു അവതാരകന്‍ ഇത്തരത്തില്‍ ചെയ്തത്. ഇവ കഴിഞ്ഞ ഷോയില്‍ ജുവനെതിരെ ചെയ്ത സ്റ്റണ്ടിന് പ്രതികാരമായാണ് ഇത്തരത്തില്‍ ചെയ്തത്. മുന്‍ പരിപാടിയിലെ പ്രതികാരനടപടിയാണ് ഇതെന്നും ജുവന്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ജുവന്‍ വസ്ത്രം മുറിച്ച ഭാഗം മറച്ചു പിടിക്കാന്‍ ഇവ ശ്രമിക്കുന്നുണ്ടായിരുന്നു. വസ്ത്രത്തിന്റെ മുന്‍ഭാഗം മുറിച്ച ഇവന്‍ പിന്‍ഭാഗവും മുറിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മുന്‍ഭാഗത്ത് മറ്റൊരു പെണ്‍കുട്ടി വന്ന് മറഞ്ഞ് നില്‍ക്കുന്നു. അപ്പോള്‍ പിന്‍ഭാഗം കൈകൊണ്ട് മറച്ച് പിടിക്കാനും ഇവ ശ്രമിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇവ പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതൊരു തമാശ എന്ന നിലയിലാണ് പരിപാടിയില്‍ എല്ലാവരും പറഞ്ഞത്.

Related Topics

Share this story