Nature

ടൂറിസം വാരാഘോഷം: ജില്ലാതല സമാപനവും പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും ഇന്ന്

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗന്‍സിലും ആക്ട് തിരൂരും ചേര്‍ന്നൊരുക്കുന്ന ടൂറിസം വാരാഘോഷത്തിന്റെ ജില്ലാതല സമാപനവും പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും ഇന്ന് (സെപ്തംബര്‍ 18)  വൈകീട്ട് ആറിന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍  ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി, സി.മമ്മുട്ടി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രൂപകല്‍പന ചെയ്ത ഭാവ ഭൂമിക നൃത്തശില്പം പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ ആശാ ശരത്തും 40 അംഗ സംഘവും  അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും.

You might also like

Leave A Reply

Your email address will not be published.