Nature

മൂന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്റെ സ്ഥിരീകരണം

ടെഹാരാന്‍: മൂന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്റെ സ്ഥിരീകരണം. നിയന്ത്രണ പ്രദേശങ്ങളില്‍ നിന്നും ചിത്രങ്ങള്‍ എടുക്കുക, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ഇറാന്റെ വിശദീകരണം. ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചതായി ടെഹാരാനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഇറാന്‍ നിയമ വക്താവ് ഗോലം ഹുസൈന്‍ എസ്‌മെയ്‌ലി അറിയിച്ചു.ക്രിമിനല്‍ കുറ്റമാണ് മൂന്നു പേരുടെ മേലും ചുമത്തിയിരിക്കുന്നത്. ഇവരുടെ വിചാരണ അടുത്തുതന്നെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.