Nature

കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ബീഹാറില്‍ 12 മരണം; 10 പോലീസുകാരടക്കം നിരവധിപ്പേർക്ക് പരിക്ക്

പട്‌ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ബീഹാറില്‍ 12 പേർ മരിച്ചു.10  പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കെട്ടിടത്തില്‍ മരം വീണാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പട്‌നയുടെ പല ഭാഗങ്ങളിലും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.ഗംഗാ നദിയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.