Nature

വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട്  ശ്രദ്ധേയമായി ‘അഴയിലെ പ്രണയം’ എന്ന ഹ്രസ്വചിത്രം

വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ‘അഴയിലെ പ്രണയം’ എന്ന ഹ്രസ്വചിത്രം. രസകരമായ പ്രണയകഥ പറയുന്ന ചിത്രത്തിലെ മൂകനും ബധിരനുമായ നായകനെ അവതരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ മൂകനും ബധിരനുമായ നൂറുള്ള കലേഷയാണ്. അണിയറപ്രവര്‍ത്തകര്‍ ഒരു മാസത്തോളമെടുത്താണ് ചിത്രത്തിനായി ആംഗ്യഭാഷ പഠിച്ചെടുത്തത്. നായികയായി എത്തുന്നത് നിമിഷ നാരായണനാണ്.

ക്ലാപ് ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ പ്രസാദാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്. നസീര്‍ ബദറുദ്ധീനും മനേഷ് മണിയും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം

You might also like

Leave A Reply

Your email address will not be published.