Times Kerala

ബംഗ്ലാദേശിൽ മൂന്നുലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികളെത്തിയതായി യുഎൻ

 

ധാക്ക: മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരേയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാർഥികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നേകാൽ ലക്ഷത്തോളം റോഹിങ്ക്യകളാണ് ജീവനുംകൊണ്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ബംഗ്ലാദേശിലെ നിലവിലെ ക്യാന്പുകളിൽ ഉൾക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്. ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ അഭയാർഥികളിൽ ഏറെ പേരും പ്രയാസപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തെക്കുകിഴക്കൻ മേഖലയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാന്പുകൾ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ന് സന്ദർശിക്കും.

Related Topics

Share this story