Nature

രാമായണയിൽ സീതയായി ദീപിക, രാമനായി ഹൃത്വിക്!

 രാമായണം സിനിമയില്‍ ദീപിക പദുക്കോണ്‍ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങയി എത്തുന്നു . രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്ബോള്‍ പ്രഭാസ് രാവണനാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

 എന്നാൽ ഇതിനെ കുറിച്ചോ കാസ്റ്റിങ്ങിനെ കുറിച്ചോ ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല കഴിഞ്ഞ മാസമാണ് ചിത്രത്തെ കുറിച്ചുളള പ്രഖ്യാപനമുണ്ടായത്. എന്നാൽ ഇതുവരെ അഭിനേതാക്കളെ കുറിച്ച ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നാണ് പുറത്തു വന്ന വാർത്തകളോട് സംവിധായകൻ നിതേഷ് തീവാരി പ്രതികരിച്ചത്. ചിത്രത്തിന്റെ പ്രാരംഭ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ബാക്കിയെല്ലാം പിന്നാലെ തുടങ്ങുകയുള്ളൂവെന്ന് നിതേഷ് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.