ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലെ പാറ്റ്നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന 3.5 ഏക്കർ ഭൂമി എന്നിവയാണ് പിടിച്ചെടുത്തത്.
ലാലുവിന്‍റെ മകനും പിൻഗാമിയുമായ തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വീടും മകൾ മിർസയുടെ ഫാം ഹൗസും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബെനാമി സ്വത്ത് സന്പാദനക്കേസിൽ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് നേരത്തേ കേസെടുത്തിരുന്നു.
Comments are closed.