Times Kerala

സൗദി ; സിംഗിള്‍ എന്‍ട്രി വിസ ലഭിക്കില്ല.

 
സൗദി ;  സിംഗിള്‍ എന്‍ട്രി വിസ ലഭിക്കില്ല.

പ്രവാസികളുടെ  കുടുംബത്തിനും ആശ്രിതര്‍ക്കും   90 ദിവസം രാജ്യത്ത് തങ്ങാവുന്ന രീതിയില്‍ ഇനി സിംഗിള്‍ എന്‍ട്രി വിസ ലഭിക്കില്ല. പുതിയ തീരുമാനം അനുസരിച്ച്‌ 30 ദിവസത്തേക്കാണ് സിംഗിള്‍ എന്‍ട്രി വിസ നല്‍കുക. 300 സൗദി റിയാലായിരിക്കും (5650 ഇന്ത്യന്‍ രൂപ) സൗദി കോണ്‍സുലേറ്റ് ഇതിനായി ഈടാക്കുക. ഇതിനൊപ്പം ഇന്‍ഷുറന്‍സും സര്‍വീസ് ഫീസും നല്‍കേണ്ടി വരും.

സിംഗിള്‍ എന്‍ട്രി വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ സൗദിയില്‍ എത്തുന്ന ദിവസം മുതല്‍ 30 ദിവസത്തിനകം രാജ്യം വിടണം. അല്ലെങ്കില്‍ കാലാവധി കഴിയും മുനമ്പ്  ഇന്‍ഷുറന്‍സും വിസയും പുതുക്കണം. ഓരോ മാസത്തേക്ക് വിസ പുതുക്കി നല്‍കും. അതേസമയം, 90 ദിവസം സൗദിയില്‍ തങ്ങാന്‍ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ലഭ്യമാണ്. ഇതിനും കോണ്‍സുലേറ്റില്‍ അടക്കേണ്ട തുക 300 സൗദി റിയാലാണ്.

ഇന്‍ഷുറന്‍സ് തുക ഒരു മാസത്തേക്ക് എന്നതിന് പകരം ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങള്‍ക്ക് 305 റിയാലായി കുറച്ചു. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച്‌ എല്ലാ രാജ്യങ്ങള്‍ക്കും 305 സൗദി റിയാല്‍ വിസ ഫീസായി ഏകീകരിച്ചിട്ടുണ്ട്. പുതിയ രൂപത്തില്‍ സന്ദര്‍ശക വിസകള്‍ ഇന്നു മുതല്‍ പ്രൊസസിംഗ് തുടങ്ങിയതായി വിസ ഏജന്റുമാര്‍ അറിയിച്ചു.

Related Topics

Share this story