Times Kerala

ടെക്സസിൽ വെടിവയ്പ്: എട്ട് പേർ മരിച്ചു

 

ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ ഒരു വീട്ടിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ എട്ട് പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ടെക്സസിലെ പ്ലാനോയിലാണ് സംഭവം.വെടിവയ്പിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്നും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

Related Topics

Share this story