കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയിലാണ് സംഭവം. ഓഗസ്റ്റ് 17 നാണ് പ്രസവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിവരെ കുട്ടി സ്‌കൂളില്‍ പോയിരുന്നുവെന്നാണ് വിവരം. അതിന് ശേഷം വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്.
ഈ കോളനികളുമായി നേരിട്ട് ബന്ധമുള്ളത് സ്‌കൂളധികൃതര്‍ക്കാണ് ഇക്കാര്യം പുറത്തു വിട്ടത്. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും സ്‌കൂളധികൃതര്‍ ആറുമാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
Comments are closed.