Times Kerala

20 പേരെ പ്രണയിച്ചു ആരെയും വിവാഹം കഴിക്കാനായില്ല;പുത്തന്‍ പ്രണയത്തിനായി കാത്തിരിക്കുന്നു തെറ്റായ വഴിക്ക് സഞ്ചരിച്ചിട്ടില്ല

 

ഒരു കാലത്ത് മലയാള സിനിമയെ പിടിച്ചു കുലുക്കിയ,ഒപ്പം താങ്ങി നിര്‍ത്തിയ നടിയാണ് ഷക്കീല.ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് കൂടുന്ന ഒരു കൂട്ടം പുരുഷന്മാരെങ്കിലും ഇന്നും ഉണ്ടാകും.ഒരു കാലത്ത് മലയാള സിനിമയില്‍ മാദകറാണിയായി നിറഞ്ഞു നിന്നെങ്കിലും പിന്നീട് ഒന്നും അല്ലാതെ ഫീല്‍ഡില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നു ഷക്കീലക്ക്.ഇന്നിപ്പോള്‍ തന്‍റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും എല്ലാം തുറന്ന് പറയുകയാണ് താരം. ഇരുപത് പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ട്. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ആ ബന്ധങ്ങളെ കണ്ടത്. പക്ഷേ വിധി മറിച്ചായിരുന്നു. പ്രണയ ബന്ധങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു പുതിയ പ്രണയത്തിനായി ഇപ്പോഴും താൻ കാത്തിരിക്കുകയാണെന്നും ഷക്കീല വെളിപ്പെടുത്തുന്നു.

ഇപ്പോൾ തന്റെ സിനിമയുടെ പേരിൽ സ്വന്തം വീട്ടിൽ നിന്ന് വരെ പുറത്താക്ക പെട്ടിരിക്കുകയാണ് താരം. തന്റെ കഷ്ടപ്പാടിന്റെ ഫലം അനുഭവിച്ചവർ പോലും തന്നെ തള്ളിപ്പറഞ്ഞുവെന്ന് ഷക്കീല വേദനയോടെ പറയുന്നു. അഭിനയിച്ചപ്പോൾ കിട്ടിയ പണം എല്ലാം ഏൽപ്പിച്ചത് അമ്മയേയാണ്. അമ്മ അത് ചേച്ചിയെ ഏൽപ്പിച്ചു.

പണമെല്ലാം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ച ചേച്ചി ഇപ്പോൾ കോടീശ്വരിയായി ജീവിക്കുന്നു. പണം ഇല്ലാതായപ്പോൾ എന്നെ തള്ളി പറയുകയും ചെയ്തു. ചേച്ചിയുടെ പ്രവർത്തി തന്നെ മാനസികമായി തളർത്തിയെന്നും ഷക്കീല പറയുന്നു.

രും തള്ളിപ്പറഞ്ഞതോടെ വാടക വീട്ടിലാണ് താമസം. പതിനായിരം രൂപയാണ് വാടക. തെറ്റായ മാർഗങ്ങളിൽ സഞ്ചരിക്കാതെ തന്നെ ഇത് മുടങ്ങാതെ കൊടുക്കുന്നുണ്ട്. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇല്ലെന്നും ഷക്കീല പറയുന്നു. തെറ്റായ വഴിക്ക് സഞ്ചരിച്ചിരുന്നെങ്കിൽ തന്റെ അക്കൗണ്ടിൽ കോടികളുണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ആയിരം രൂപ പോലും സമ്പാദ്യമില്ല. ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ വീണ്ടും മുഖ്യധാരയിൽ സജീവമാകാൻ ശ്രമിക്കുകയാണ് താരം.

 

Related Topics

Share this story