കുട്ടികൾക്കായുള്ള സൗജന്യ വിസ ഇന്ന് അവസാനിക്കും
യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് . രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന പദ്ധതി ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ്. അതിനാൽ സൗജന്യ വിസ അനുവദിച്ചിരുന്ന തീയതി ഇന്ന് അവസാനിക്കുകയാണ്. കുട്ടികള്‍ക്ക് പ്രത്യേക കാലയളവില്‍ സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനം ഈ വര്‍ഷമാണ് ആദ്യമായി നടപ്പാക്കിയത്.
എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം നല്‍കുന്നത്. രക്ഷിതാവിന്റെ വിസ ഏത് വിഭാഗത്തിലുള്ളതാണെങ്കിലും അത് ആനുകൂല്യത്തിന് തടസമാകില്ല.രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്ബോഴുള്ള പ്രധാന വ്യവസ്ഥ.