Times Kerala

യു​എ​സ് ഓ​പ്പ​ൺ: ഹിം​ഗി​സ് സ​ഖ്യ​ത്തി​ന് മി​ക്സ​ഡ് ഡ​ബി​ൾ​സ് കി​രീ​ടം

 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്, പാർലമെന്‍റിലേക്കുള്ള സൻസദ്മാർഗ് സ്ട്രീറ്റിലെ എസ്ബിഐ എടിഎമ്മിൽ വൻ തീപിടിത്തം. സൻസദ്മാർഗ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിന്‍റെ രണ്ടാംനിലയിൽ സ്ഥിതി ചെയ്യുന്ന എടിഎമ്മിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ ഭാഗികമായെങ്കിലും അണച്ചതെന്നാണ് വിവരം. എടിഎമ്മിന്‍റെ ചില്ലുകൾ തകർത്ത ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതെന്ന് അഗ്നിശമനസേനാ വിഭാഗം അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Related Topics

Share this story