Times Kerala

ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

 
ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: അല്‍ ഖൊയ്ദ തലവനായിരുന്ന ഒസാബ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

ഹംസ ബിന്‍ലാദന്റെ മരണം അല്‍ ഖ്വയ്ദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ ബിന്‍ലാദന്‍ വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായിരുന്നെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഒസാമ ബിന്‍ ലാദന്റെ 20 മക്കളില്‍ 15-ാമനാണ് ഹംസ ബിന്‍ ലാദന്‍. മൂന്നാമത്തെ ഭാര്യയിലുള്ള മകനാണ് ഹംസ. അമേരിക്ക ഇയാളുടെ തലയ്ക്ക് 1 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story