Times Kerala

പി.സി. ജോർജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

 

കൊച്ചി: പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരായ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിനു മൊഴി നൽകി. സാധാരണക്കാർക്കിടയിൽ തന്നെക്കുറിച്ച് സംശയത്തിന് ഇടയാക്കിയെന്നും തനിക്കെതിരായ പ്രചാരണത്തിന് പരാമർശം ചിലർ ഉപയോഗിച്ചെന്നും നടി മൊഴി നൽകി. അതേസമയം നടിയുടെ മൊഴി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Related Topics

Share this story