Times Kerala

വനിതാ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍

 
വനിതാ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും. നവംബര്‍ രണ്ട് മുതല്‍ 21വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക. എന്നാല്‍, മത്സരങ്ങളുടെ വേദിയായ നഗരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരവേദികളായി ഇന്ത്യ തീരുമാനിച്ച അഞ്ച് സ്റ്റേഡിയങ്ങളുടെ പരിശോധന പൂര്‍ത്തിയാകാത്തതാണ് കാരണം. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്. 2017ലെ പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയിലായിരുന്നു.

Related Topics

Share this story