Nature

സാമന്ത ചിത്രം ഓ ബേബി മലയാളത്തിൽ ഇറങ്ങുന്നു 

സാമന്ത അക്കിനേനി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമായ  ‘ഓ ബേബി’ മലയാളത്തിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ചിത്രത്തിന്‍റെ പേര് ‘ഹോ ബേബി’ എന്നാണ്. സുരേഷ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലക്ഷ്മി, ഉര്‍വശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ അഞ്ചിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടിയിരുന്നു. സെപ്റ്റംബര്‍ 20ന് ചിത്രം മലയത്തിൽ പ്രദര്‍ശനത്തിന് എത്തും.

Leave A Reply

Your email address will not be published.