Nature

ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച്‌ പണം കവര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവും സംഘവും 

തൊടുപുഴ : തൊടുപുഴയിലെ ബാര്‍ ഹോട്ടലില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെ ഹോട്ടലിലെത്തിയ  എസ്‌എഫ്‌ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളി ഉള്‍പ്പെട്ട നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച്‌, പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപ കവർന്നു. ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയ സംഘമാണ് അക്രമം നടത്തി പണം പിടിച്ചുപറിച്ചു കടന്നുകളഞ്ഞത്.

മാത്യൂസ് കൊല്ലപ്പിള്ളി ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നു തൊടുപുഴ പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ 1.44നു ഹോട്ടലിന്റെ മുന്നിലെ വാതിലില്‍ മുട്ടുന്നതു കേട്ടാണ് റിസപ്ഷനിസ്റ്റ് ബോണി വാതില്‍ തുറന്നത്. മദ്യം വേണമെന്നു സംഘം ആവശ്യപ്പെട്ടു. ഈ സമയം മദ്യം നല്‍കാനാവില്ലെന്നു പറഞ്ഞതോടെ നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു അതിക്രമിച്ചു കയറി. തുടര്‍ന്നു മർദിക്കുകയായിരുന്നു. ഇതിനിടെയാണു ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചത്‌.

Leave A Reply

Your email address will not be published.