Nature

നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറാൻ;സി.പി. സുഗതനെതിരെ വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സി.പി. സുഗതനെതിരെ വെള്ളാപ്പള്ളി നടേശന്‍. ഒരു സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കാനില്ലെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി. സുഗതന്റെ രീതികൾ ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും സുഗതന്‍ ഒരു കടലാസ് പുലിയാണെന്നും ഒരു സുഗതന്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

നവോത്ഥാന സമിതിയിലെ ഭിന്നസ്വരങ്ങളെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടി ജനം തള്ളിയതിന്റെ തെളിവാണ് സമിതിയിലെ ഭിന്നതയെന്ന് അദ്ദേഹം ആരോപിച്ചു

Leave A Reply

Your email address will not be published.