Nature

എസ്.എന്‍.ഡി.പി യോഗം ഒരു സമുദായത്തിനും എതിരല്ല,ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ നട്ടെല്ലു നിവര്‍ത്തി പ്രവർത്തിക്കും ; വെള്ളാപ്പള്ളി നടേശൻ 

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ഒരു സമുദായത്തിനും എതിരല്ലെന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ നട്ടെല്ലു നിവര്‍ത്തി നിന്ന് പ്രവര്‍ത്തിക്കാനുള്ള തന്റേടം സമുദായം നേടിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല യൂണിയന്‍ നടത്തിയ ജയന്തിദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയന്‍ പ്രസിഡന്റ് കെ.വി.സാബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ മന്ത്റി പി.തിലോത്തമന്‍ ആദരിച്ചു.എ.എം.ആരിഫ് എം.പി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന്‍ ജയന്തി സന്ദേശവും ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഉണ്ണിക്കൃഷ്ണന്‍ മുഖ്യ പ്രഭാഷണവും നടത്തി. മംഗല്യനിധി സിനിമാതാരം വര്‍ഷ പ്രസാദ് നിര്‍വഹിച്ചു. ചേര്‍ത്തല കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തില്‍ ചരിത്രലാദ്യമായി ഈഴവ മേല്‍ശാന്തിയായി ചുമതലയേറ്റ കളവംകോടം സുധീഷ് കുമാര്‍ ശാന്തിയെ മന്ത്രി പി.തിലോത്തമന്‍ ആദരിച്ചു.

Leave A Reply

Your email address will not be published.