Nature

കൊച്ചിയില്‍ തോക്കുമായി നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി

കൊച്ചി: ഓണക്കാലത്തെ ലഹരിക്കടത്ത് തടയാനായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കൈത്തോക്കുമായി രണ്ടുപേർ അറസ്റ്റില്‍.നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും കണ്ടെടുത്തു.

മദ്യം കൈമാറുന്നതിനിടെയാണ് ഇരുവരെയും എക്സൈസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈത്തോക്കും അഞ്ച് സ്പ്രിംങ്ങ് കത്തികളും കണ്ടെടുത്തത്. 23 ലിറ്റര്‍ മദ്യവും 70,000 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.

Leave A Reply

Your email address will not be published.