Nature

കാര്‍ത്തി നായകനാകുന്ന ‘കൈദി’യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി 

കാർത്തിയെ നായകനാക്കി ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘കൈദി’. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫിലോമിന്‍ രാജ് എഡിറ്റിംഗ് കൈകാര്യം ചെയ്തപ്പോള്‍ സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.