Nature

ബേക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ബേക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കിഴൂര്‍ കടപ്പുറം സ്വദേശി ദാസനാണ് മരിച്ചത് . മൃതദേഹം ചിത്താരി കടല്‍ തീരത്ത് നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്ബത് മണിയോടെ ബേക്കല്‍ കോട്ടയോട് ചേര്‍ന്ന് പുതിയകടപ്പുറത്താണ് അപകടമുണ്ടായത്. ചേറൂരില്‍ നിന്നും ഫൈബര്‍ തോണിയിലാണ് പത്തംഗ സംഘം മത്സ്യ ബന്ധനത്തിനായെത്തിയത്. ബേക്കലില്‍ തീരത്തോട് ചേര്‍ന്ന് തന്നെ വലയിറക്കി. ഇതിനിടയില്‍ കൂറ്റന്‍ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തികരകയറി. പരിക്കേറ്റ അഞ്ച് പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.