Nature

പാ​ക് അ​ധീ​ന കാ​ഷ്മീ​ര്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്കു കൈ​മാ​റ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ഠാ​വാ​ല

ന്യൂ​ഡ​ല്‍​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​ര്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്കു കൈ​മാ​റ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ഠാ​വാ​ല. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ആ​ളു​ക​ള്‍ അ​സ​ന്തു​ഷ്ട​രാ​ണ്. അ​വ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ന​രേ​ന്ദ്ര മോ​ദി പ്രഗത്ഭനായ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കാ​ന്‍ അ​ദ്ദേ​ഹം ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്തു.അത് പാ​കി​സ്ഥാ​ന് ദ​ഹി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക് അ​ധീ​ന കാ​ഷ്മീ​ര്‍ കൈ​മാ​റി​യാ​ല്‍ അ​വി​ടെ നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വ്യാ​പാ​ര​ത്തി​ലും ദാ​രി​ദ്ര്യ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും എ​തി​രെ പോ​രാ​ടാ​നും പാ​ക്കി​സ്ഥാ​നെ ത​ങ്ങ​ള്‍ സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സൈ​ന്യം ശ​ക്ത​മാ​ണ്, കാ​ര്‍​ഗി​ല്‍ പോ​ലു​ള്ള യു​ദ്ധ​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും അ​ഠാ​വാ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.