Nature

അ​ഴി​മ​തി,കൈ​ക്കൂ​ലി ചൂ​ണ്ടി​ക്കാ​ട്ടി ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍16 ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട്ടു 

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍16 ഉ​ദ്യോ​ഗ​സ്ഥ​രെ  വെ​ള്ളി​യാ​ഴ്ച സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടു. അ​ഴി​മ​തി, കൈ​ക്കൂ​ലി കു​റ്റ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി.

2 ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​ര്‍, 4 എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍, 2  റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, 2  ക്ലാ​ര്‍​ക്കു​ക​ള്‍,ഫാ​ര്‍​മ​സി​സ്റ്റ്, ആ​മി​ന്‍, പ​ഞ്ചാ​യ​ത്ത് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്നിവ​രെ​യാ​ണു പി​രി​ച്ചു​വി​ട്ട​ത്. മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു. വി​ജി​ല​ന്‍​സ് കോ​ട​തി അ​ഴി​മ​തി​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണു പി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഓ​ഗ​സ്റ്റ് 31-ന് ​അ​ഴി​മ​തി ന​ട​ത്തി​യ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വി​ര​മി​ച്ച നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​ന്‍​ഷ​ന്‍ ത​ട​ഞ്ഞു​വ​ച്ചു. ഓ​ഗ​സ്റ്റ് 17-ന് 15 ​ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍​നി​ന്നു പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

Leave A Reply

Your email address will not be published.