Nature

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കൽ തർക്കം ; നടന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ് വയറലാകുന്നു 

 

മരടിലെ ഫ്ലാറ്റുകള്‍ നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതാണ്.ഈ വിഷയത്തില്‍ സര്‍ക്കാരും ഫ്ലാറ്റ് ഉടമകളും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തി. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഷമ്മി തിലകന്‍ രംഗത്തുവന്നിരിക്കുന്നത്. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു. ഫ്ലാറ്റ് ഉടമകള്‍ക്ക് ആശ്വാസകരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ് .

ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?
തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..
സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക്ഇ വിടെ വാസം സാധ്യമാക്കാനാണ്..!

അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ_നിഷേധികളെ മാത്രം വിജയിപ്പിച്ചു
കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?
ഒന്നും ചെയ്യാനാവില്ലെന്നറിയാം..!കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.

പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം #ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ #മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.

You might also like

Leave A Reply

Your email address will not be published.