Times Kerala

ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച്‌ സാക്ഷി

 
ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച്‌  സാക്ഷി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് തന്‍റെ ട്വിറ്റര്‍ പേജില്‍ ഒരൊറ്റ വരിയിലൂടെയാണ് ഭാര്യ സാക്ഷി തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇതിനെയാണ് അഭ്യൂഹങ്ങള്‍ എന്നു പറയുക എന്ന ഒരൊറ്റ വരി ട്വീറ്റായിരുന്നു സാക്ഷിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പങ്കുവച്ച ട്വീറ്റാണ് ഇടക്കാലത്തിന് ശേഷം വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നത്.കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കൊഹ്‌ലി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Related Topics

Share this story