Nature

കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോ‍ര്‍ഡ് വര്‍ദ്ധന

കൊച്ചി: രണ്ടാം ഘട്ട സര്‍വ്വീസ് ആരംഭിച്ചതിന് പുറകെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോ‍ര്‍ഡ് വര്‍ദ്ധന. മെട്രോ കമ്മീഷന്‍ ചെയ്തതിന് ശേഷം ഇതാദ്യമായി ഒരുലക്ഷത്തലധികം പേരാണ് യാത്ര ചെയ്തത്.

മഹാരാജാസ് കോളേജില്‍ നിന്ന് തൈക്കൂടത്തേക്ക് സര്‍വ്വീസ് നീട്ടുന്നതിന് മുന്‍പ് ശരാശരി 39,000 പേരായിരുന്നു പ്രതിദിനയാത്രക്കാര്‍. ഇപ്പോള്‍ അത് 75,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ അത് ഒരു ലക്ഷത്തിലേക്ക് കടക്കുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടാംഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഈമാസം 18 വരെ ടിക്കറ്റില്‍ അമ്പത്  ശതമാനത്തിന്‍റെ ഇളവ് പ്രഖ്യാപിച്ചിരുന്നു. 

Leave A Reply

Your email address will not be published.