Nature

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് ഈ മാസം 19 വരെ തിഹാര്‍ ജയിലില്‍ തുടരേണ്ടിവരും. എന്‍ഫോഴ്‌സ്‌മെന്റിന്  മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹരജി ഡല്‍ഹി സിബിഐ കോടതി തള്ളി.

കേസ് അന്വഷണം തുടരുകയാണ്. കേസുമായി ബന്ധമുള്ള മറ്റു ചിലരെ ചോദ്യം ചെയ്തു വരികയാണെന്നും ഇത് പൂര്‍ത്തിയായ ശേഷം മാത്രമേ ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യമുള്ളൂ എന്ന എന്‍ഫോഴ്‌സ്‌മെന്റ് നിലപാടിനെ തുടർന്നാണ്  കോടതി ഹര്‍ജി തള്ളിയത്.

You might also like

Leave A Reply

Your email address will not be published.