Nature

യു.എൻ.എ ഭാരവാഹികള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി : യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്ന് കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് യുഎന്‍എ സംസ്ഥാന പ്രസി‍ഡന്റ് ഷോബി ജോസഫ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ നല്‍കിയ സമാനമായ ഹര്‍ജി കേരളാ ഹൈക്കോടതിയും തള്ളിയിരുന്നു. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്നയെയും കേസില്‍ പ്രതിയാക്കിയത്. ജാസ്മിന്‍ ഷായും ഷോബി ജോസഫും ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

എന്നാല്‍, താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങിയതിനു പിന്നാലെ ജാസ്മിന്‍ ഷാ പ്രതികരിച്ചിരുന്നു.

Leave A Reply

Your email address will not be published.