Times Kerala

നിലപാട് മാറ്റി വീരേന്ദ്രകുമാര്‍; ജെ.ഡി.യു കേരള ഘടകം ശരദ് യാദവിനൊപ്പം

 

തിരുവനന്തപുരം: സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് മാറ്റി എം.പി വീരേന്ദ്രകുമാര്‍. ജെ.ഡി.യു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കാന്‍ തീരുമാനം. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീരേന്ദ്രകുമാര്‍ നിലപാട് മാറ്റിയത്. വീരേന്ദ്രകുമാര്‍ ശരദ് യാദവിനെ കണ്ട് പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. ശരദ് യാദവ് വിഭാഗത്തിന്‍റെ ദേശീയ കൗൺസിലിൽ വീരേന്ദ്രകുമാർ പങ്കെടുക്കും.

Related Topics

Share this story